mammokka sir is in sucha a stylish look says sayyeshaa
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ പതിനെട്ടാം പടി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ആരാധകരും സിനിമാ പ്രേമികളും നല്‍കിയിരുന്നത്. മമ്മൂക്കയുടെ ഈ വര്‍ഷത്തെ തുടര്‍ച്ചയായ അഞ്ചാം വിജയചിത്രമായി മാറിയിരിക്കുകയാണ് പതിനെട്ടാം പടി. നിരവധി പുതുമുഖ താരങ്ങള്‍ മമ്മൂക്കയ്ക്കൊപ്പം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.ഇപ്പോഴിതാ ചിത്രത്തെയും താരങ്ങളെയും പ്രശംസിച്ചിരിക്കുകയാണ് നടിയും നടന്‍ ആര്യയുടെ ഭാര്യയുമായ സയേഷ